Tuesday, October 21, 2014

one night @ the call center....

          "IITയില്‍ നിന്നും IIMല്‍ നിന്നും പഠിച്ചിറങ്ങുന്ന യുവത്വം മാത്രമാണ് യഥാര്‍ഥ ഇന്ത്യന്‍ യുവത്വം എന്നാണോ താങ്കള്‍ ധരിച്ചിരിക്കുന്നത്,അവര്‍ ഇന്ത്യന്‍ യുവത്വത്തിന്‍റെ യഥാര്‍ഥ പ്രതിനിധികളാണെന്നു താങ്കള്‍ കരുതുന്നുണ്ടോ?.". ഒരു ട്രെയിന്‍യാത്രക്കിടയില്‍ ചാട്ടുളി പോലെ ചേതന്‍ഭഗത്തിനോട് ഒരു സുന്ദരിയായ പെണ്‍കുട്ടി ചോദിച്ച ആ ചോദ്യമാണ് ONE NIGHT @ THE CALL CENTER എന്ന നോവല്‍ എഴുതാന്‍ ചേതന്‍ഭഗത്തിനു പ്രചോദനമായത്.

             ഇന്ന് അന്ത്രുക്കാന്‍റെ കടയില്‍ ചുടു കട്ടനും കുടിച്ചു  ആ സാമൂഹ്യപ്രസക്തിയുള്ള ചോദ്യം വീണ്ടും ചോദിക്കുകയാണ്"is the IITians and IIMs represents the whole indian youth?".ഒരു കപ്പ്‌ കോഫീയും ഒരു ക്യാബും കമ്പ്യൂട്ടറുള്ള ഒരു ക്യാബിനുമായി രാത്രിയെ പകലാക്കിയും പകലിനെ രാത്രിയാക്കിയും ജീവിക്കുന്ന Call Center യുവത്വത്തിന്‍റെ ജീവിതത്തെപറ്റിയാണ് ഈ പോസ്റ്റ്‌.call centerല്‍ ജോലി ചെയുന്നവരെ പലപ്പോഴും സമൂഹം രണ്ടാംകിട പൌരന്മാരായിട്ടാണ് കണക്കാക്കുന്നത്.ഇവിടെ ജോലിക്ക് വരുന്ന  പലരുടേയും ഫസ്റ്റ് ചോയ്സ് ആയിരിക്കില്ല call center.മറ്റുള്ളവര്‍ താഴയുമ്പോള്‍ ഇരു കൈയും നീട്ടി സ്വീകരിക്കാന്‍ call center തയാറാകുന്നു.കൊച്ചിയിലെ പ്രമുഖ CALL CENTERല്‍ ജോലി ചെയൂന്ന വിമലിന്‍റെ ശബ്ദം ഒരു സാദാരണക്കാരനായ മലയാളി യുവാവിനു കേരളത്തോട് പറയാനുള്ളതാണ്എല്ലവരയും പോലെ ബാങ്കില്‍ നിന്നും വിദ്യാഭ്യാസ ലോണ്‍ എടുത്തു B Tech പഠിച്ചിറങ്ങുമ്പോള്‍ വിമലിന്‍റെയും സ്വപ്നം ഏതെങ്കിലും ഐ ടി കമ്പനിയില്‍ നല്ലൊരു ജോലിക്ക് കയറുക എന്നുള്ളതായിരിന്നു പഠിച്ചിറങ്ങി കഴിഞ്ഞപ്പോളാണ് തനിക്ക് ജോലി ഇല്ല എന്ന സാമുഹിക യാഥാര്‍ത്ഥ്യം കണ്മുന്നില്‍ തുറിച്ചു നില്‍ക്കുന്ന കാര്യം മനസ്സിലാക്കുന്നത്. അടുത്ത പോംവഴി എന്നുള്ളത് ഏതെങ്കിലും call centerല്‍ തുച്ഛമായ ശമ്പളത്തിന് ജോലിക്ക് കയറുക എന്നുള്ളത് മാത്രമായിരുന്നു.

   ആഗോളവല്‍കരണത്തിന്‍റെ ഭാഗമായി 90കള്‍ക്ക് ശേഷം ഇന്ത്യയില്‍ ഉടലെടുത്ത പുതിയൊരു തൊഴില്‍ സംസ്കാരമാണ് call centers അഥവാ BPO ഏകദേശം  മുന്ന് ലക്ഷം പേര് ഈ മേഖലയില്‍ തൊഴിലെടുക്കുന്നു .One Night @The Call Center എന്ന നോവലില്‍ international കാള്‍ centerല്‍ ജോലി ചെയുന്ന യുവത്വത്തിന്‍റെ ജീവിതത്തെ പറ്റിയാണ് പറഞ്ഞത്.എന്നാല്‍ നമ്മളറിയാത്ത അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്ന മറ്റൊരു കൂട്ടരുടെ ജീവിതം ഉണ്ട്.
"നമസ്കാരം താങ്കളുടെ സഹായത്തിനായി അജീഷ് ഞാനെങ്ങനയാണ്‌  താങ്കളെ സഹായിക്കേണ്ടത്" ഈ ചോദ്യം ഈ രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല എന്നാല്‍ ആ ശബ്ദത്തിനു പിന്നിലുള്ള ജീവിതങ്ങളെ കുറിച്ച് നമ്മളാരും അന്വേഷിച്ചില്ല.നമ്മള്‍ പച്ചക്ക്അസഭ്യം പറഞ്ഞാലും ഷമാപൂര്‍വം അത് കേട്ടു നിന്നു നമ്മള്‍ക്ക് പരിഹാരം പറഞ്ഞു നല്‍കുന്നു ഇവര്‍.നാലക്കം പോലും തികയാത്ത ശമ്പളമാണ് പലപ്പോഴും കേരളത്തിലെ  call centerകളില്‍ ജോലി ചെയുന്നവര്‍ക്ക് ലഭിക്കുന്നത്.മാസാവസാനം ശമ്പളം മുഴുവന്‍ തീര്‍ന്നു ആരോട് തെണ്ടിയാലും ഒരാളുടെ കൈയില്‍ പോലും പത്തു പൈസ ഇല്ല എന്നറിയുമ്പോള്‍ അവസാനം ഓഫീസിലെ അങ്ങേ അറ്റത്തിരിക്കുന്ന കോഫീ മേഷിനിലെ ബ്രു കോഫീ കുടിച്ചു വിശപ്പും ദാഹവും തീര്‍കുന്നു. ശമ്പളം ബാങ്ക് അക്കൗണ്ടില്‍ വീഴുന്ന അടുത്ത നിമിഷത്തില്‍ ബീഫും പൊറോട്ടയും കഴിക്കാന്‍ വേണ്ടി തട്ടുകടയിലെക്കു ഓടുന്നു.ഈ ജീവിതത്തിന്‍റെ മറ്റൊരു രസം എന്നു പറയുന്നത് രാത്രിയിലെ ക്യാബ് യാത്രയാണ്‌
                                                       
                                                                   call center ലൈഫ് പലപ്പോഴും കോളേജ് ലൈഫ് പോലെ തന്നെ ആണ് പക്ഷെ ഒരു  വിത്യാസം  call center ഏജന്ടിനു കൂട്ടായി എന്നും ദാരിദ്ര്യം ഉണ്ടാകും എന്നതാണ്.സുന്ദരമായ പല പ്രണയങ്ങള്‍ക്കും call center വേദിയാകുന്നു അതില്‍ ചിലത് പൂവിടിന്നു മറ്റു ചിലത് കൊഴിഞ്ഞു വീഴുന്നു.2002ല്‍ പുറത്തിറങ്ങിയ ഇന്‍ഡ്യ ടുഡേ മാഗസിന്‍ വിശേഷിപ്പിച്ചത്‌ call centerല്‍ ജോലി ചെയുന്നവരെ വിശേഷിപ്പിച്ചത്‌ "Housekeepers of the world" എന്നാണ്.Call Centerല്‍ ജോലി ചെയുന്നവരെ പലപ്പോഴും സമൂഹവും കുടുംബവും ചേതന്‍ ഭഗത് തന്‍റെ നോവലില്‍ വിശേഷിപ്പിച്ചത്‌ പോലെ കറുത്ത ചെമ്മരിയാട്ടിന്‍ കുട്ടിയയാണ് കാണുന്നത്.ചേതന്‍ ഭാഗത്തിന്‍റെ വിശേഷണത്തില്‍ Black sheep in the family and social circle.ഇവിടെ നിന്ന് ജീവിതം കരു പിടിപ്പിക്കുന്ന ധാരാളം പേരുമുണ്ട്.അന്ത്രുക്കാന്‍റെ കടയില്‍ നിന്നും കട്ടന്‍ കാപ്പി കുടിച്ചു തീര്‍ത്തിറങ്ങുമ്പോള്‍ ആ പെണ്‍കുട്ടി ചോദിച്ച ചോദ്യം ബാക്കിയാവുന്നു Is the IITians and IIMs represents the whole indian youth??????????


                                                                                                                                                                                                                                                                                                       നന്ദിയോടെ
                                                                                                                                                                                                                                                                                                                                                                                                            പ്രശാന്ത് പേരിഞ്ചേരിമണ്ണില്‍


















Friday, July 11, 2014

ആദ്യപോസ്റ്റിനു മികച്ച പ്രതികരണങ്ങള്‍ തന്ന സുഹൃത്തുക്കള്‍ക്കും വായനകാര്‍ക്കും നന്ദി .നിങ്ങളുടെ ഓരോ പ്രതികരണങ്ങളും വീണ്ടും എഴുതുവാന്നുള്ള പ്രചോദനമാണ്. ഈ ബ്ലോഗിനെന്തുകൊണ്ട്

"അന്ത്രുക്കാന്‍റെ കട" 

എന്നു പേരിട്ടു എന്നു പിന്നീട് പറഞ്ഞു തരാം. 

എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീഷിച്ചുകൊണ്ടു ................


                                                                                                                       നന്ദിയോടെ
                                                                       പ്രശാന്ത് പേരിഞ്ചേരിമണ്ണില്‍

Monday, June 30, 2014

ബ്രസ്സുക്ക ബ്രസ്സുക്ക .....................

  ലോകമെങ്ങും ഫുട്ബോള്‍ ഒരു ആവേശമായി കഴിഞ്ഞു. ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ ചില  വമ്പന്മാര്‍ പുറത്തേക്കും ചെറുമീനുകള്‍ അകത്തേക്കും കടന്നുകഴിഞ്ഞു.1998 ലോകകപ്പാണ് ഓര്‍മയില്ലുള്ള ആദ്യ വേള്‍ഡ് കപ്പ്‌. നനഞ്ഞു കുളിച്ചു ആ ജൂലൈ മാസത്തില്‍ രാവിലെ സ്കൂളില്‍ പോകുന്നതനിടയില്‍ കപ്പുയര്‍ത്തി നില്ക്കുന്ന സിദാന്‍റെ ഫോട്ടോയുള്ള മനോരമ പത്രം നോക്കി നെടുവീര്‍പെടുന്ന പത്രക്കാരന്‍ പൊന്നുകുട്ടന്‍ ചേട്ടന്‍റെ ചിത്രമാണ്‌ ആ ലോകകപ്പിനെ പറ്റി ആകെയുള്ളൊരു ഓര്‍മ..........
  
            ഫുട്ബോള്‍ ഒരു വികാരമാണ്,കാല്‍പന്തുകളി കാവ്യത്മകമെന്ന്‌ ഏതോ ഒരു കളിഭ്രാന്തന്‍ പറഞ്ഞു.കേരളത്തിലും ബംഗാളിലും മാത്രമായി ഫുട്ബോള്‍ ഇന്ത്യയില്‍ ഒതുങ്ങയതിനെ പറ്റി ഒരു കമ്മ്യൂണിസ്റ്റ്‌കാരന്‍ പറഞ്ഞ മറുപടി രസകരമായിരുന്നു "ുട്ബോള്‍  അടിസ്ഥാന വര്‍ഗ്തിന്‍റെ കളിയല്ലേ,കമ്മ്യൂണിസ്റ്റ്‌കാര്‍ സാദാരണകാര്‍ക്ക് വേണ്ടിയാണു നിലകൊള്ളുന്നുത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കമ്മ്യൂണിസം   പടര്‍ന്നു പന്തലിച്ചത് പോലെ ഫുട്ബോളും പടര്‍ന്നു പന്തലിച്ചു".അതാണ് ഫുട്ബോളിന്‍റെ രാഷ്ട്രിയം.

           2002 ലോകകപ്പില്‍ ഉയര്‍ന്നുകേട്ടത് ബ്രസീലിന്‍റെ സാംബ താളമാണ്.
സാംബ താളത്തിനൊപ്പം ഞാനും താളം പിടിച്ചു.നവോദയയിലെ റോഡുകള്‍ പോലും ഫുട്ബോള്‍
മൈതനങ്ങലാക്കി മാറ്റി. സാംബ താളത്തിനൊപ്പം ഞങ്ങളും താളം പിടിച്ചു.ഓരോ ഗോളിനു ശേഷവും സാംബ ചുവടുകള്‍ ചവിട്ടി .

   +2 അവധിക്കാലത്തയിരുന്നു 2006ലെ ലോകകപ്പ്.ദുരന്ത നായകനായ് സിദാന്‍ കളം വിടുന്നത് കണ്ടു കരഞ്ഞു പോയി.ഫ്രാന്‍സിന്‍റെ കൈയില്‍ നിന്നും കപ്പു വഴുതി പോകുന്നതു നോക്കിനിന്നു.അതാണ് ഫുട്ബോള്‍...........ഫുട്ബോളിന്‍റെ സൗന്ദര്യം.

മദിരാശിയിലെ ജോലി തിരക്കിനിടക്കായിരുന്നു 2010ലെ ലോകകപ്പ്.ജീവിത പ്രരാബ്ദ്ഞള്‍കിടയില്‍ എന്ത് ലോകകപ്പ്??.spain കപ്പുയര്‍ത്തിയത് ഏതോ തമിഴ് പത്രത്തില്‍ വായിച്ചാണ് അറിഞ്ഞത്.

            ഇത്തവണ കളി കാണുന്നതു കുറെ മലബാറുകാരോടപ്പം കൊച്ചിയിലെ വീട്ടില്‍ ഇരുന്നാണ്.എന്തിനും ഏതിനും കണക്കു പറയുന്ന കാഞ്ഞങ്ങാടുകാരന്‍ അലി പോലും പുതിയ LCD ടി വി വാങ്ങാന്‍ ഷെയര്‍ ഇട്ടു.അതാണ് ഫുട്ബോള്‍,സിരകളിലേക്ക് പടര്‍ന്നു കയറുന്ന ഒരു തരം മാന്ത്രികത.....മെസ്സി മിശിഹ അര്‍ജന്റീനക്ക് വേണ്ടി കപ്പുയര്തുമെന്നു പ്രതിഷിക്കുന്നു. ഫുട്ബോളിന്‍റെ രസവും അതാണ് .


   

Wednesday, June 25, 2014

മടങ്ങിവരവ്

നീണ്ട അഞ്ചു വര്‍ഷത്തിനു ശേഷം വീണ്ടും ബ്ലോഗ്‌ എഴുതി തുടങ്ങുന്നു. എന്ത് എഴുതണമെന്നോ എങ്ങനെ എഴുതണമെന്നോ ഒരു പിടിയുമില്ല. ഈ കൊച്ചുവെളുപ്പാമ്കാലാത്തു ചുടു കട്ടന്‍ചായയും കുടിച്ചു ബ്ലോഗ്‌ എഴുതാനിരിക്കുന്ന എന്നെ നൈറ്റ്‌ ഡ്യൂട്ടിയും കഴിഞ്ഞ് ഉറക്കച്ചടവോടെ കടന്നുവന്ന ആരോമല്‍ സുഷിച്ചോന്നു നോക്കിയിട്ട് നടന്നുപോയി.ജീവിതത്തിന്‍റെ കാണാകാഴ്ചകള്‍ പകര്‍ത്തുവാന്‍,മനസിലെ ആശയങ്ങള്‍ അടര്‍ത്തിഎഴുതുവാന്‍ ഒരു പേജ്...................................



മിന്നിച്ചേക്കണേ കര്‍ത്താവെ.........................................


ജീവിതത്തിലെ എല്ലാ പ്രശ്നങ്ങിലും കട്ടക്കു കൂടെ നിന്ന സുഹൃത്തുക്കളുടെ സഹായ സഹകരണങ്ങള്‍ പ്രതിഷിച്ചുകൊണ്ട്‌



                                                                                                                                  നന്ദിയോടെ
                                                                                  
                                                                            പ്രശാന്ത് പേരിഞ്ചേരിമണ്ണില്‍