"IITയില്‍ നിന്നും IIMല്‍ നിന്നും പഠിച്ചിറങ്ങുന്ന യുവത്വം മാത്രമാണ് യഥാര്‍ഥ ഇന്ത്യന്‍ യുവത്വം എന്നാണോ താങ്കള്‍ ധരിച്ചിരിക്കുന്നത്,അവര്‍ ഇന്ത്യന്‍ യുവത്വത്തിന്‍റെ യഥാര്‍ഥ പ്രതിനിധികളാണെന്നു താങ്കള്‍ കരുതുന്നുണ്ടോ?.". ഒരു ട്രെയിന്‍യാത്രക്കിടയില്‍ ചാട്ടുളി പോലെ ചേതന്‍ഭഗത്തിനോട് ഒരു സുന്ദരിയായ പെണ്‍കുട്ടി ചോദിച്ച ആ ചോദ്യമാണ് ONE NIGHT @ THE CALL CENTER എന്ന നോവല്‍ എഴുതാന്‍ ചേതന്‍ഭഗത്തിനു പ്രചോദനമായത്.
ഇന്ന് അന്ത്രുക്കാന്‍റെ കടയില്‍ ചുടു കട്ടനും കുടിച്ചു ആ സാമൂഹ്യപ്രസക്തിയുള്ള ചോദ്യം വീണ്ടും ചോദിക്കുകയാണ്"is the IITians and IIMs represents the whole indian youth?".ഒരു കപ്പ് കോഫീയും ഒരു ക്യാബും കമ്പ്യൂട്ടറുള്ള ഒരു ക്യാബിനുമായി രാത്രിയെ പകലാക്കിയും പകലിനെ രാത്രിയാക്കിയും ജീവിക്കുന്ന Call Center യുവത്വത്തിന്‍റെ ജീവിതത്തെപറ്റിയാണ് ഈ പോസ്റ്റ്.call centerല്‍ ജോലി ചെയുന്നവരെ പലപ്പോഴും സമൂഹം രണ്ടാംകിട പൌരന്മാരായിട്ടാണ് കണക്കാക്കുന്നത്.ഇവിടെ ജോലിക്ക് വരുന്ന പലരുടേയും ഫസ്റ്റ് ചോയ്സ് ആയിരിക്കില്ല call center.മറ്റുള്ളവര്‍ താഴയുമ്പോള്‍ ഇരു കൈയും നീട്ടി സ്വീകരിക്കാന്‍ call center തയാറാകുന്നു.കൊച്ചിയിലെ പ്രമുഖ CALL CENTERല്‍ ജോലി ചെയൂന്ന വിമലിന്‍റെ ശബ്ദം ഒരു സാദാരണക്കാരനായ മലയാളി യുവാവിനു കേരളത്തോട് പറയാനുള്ളതാണ്എല്ലവരയും പോലെ ബാങ്കില്‍ നിന്നും വിദ്യാഭ്യാസ ലോണ്‍ എടുത്തു B Tech പഠിച്ചിറങ്ങുമ്പോള്‍ വിമലിന്‍റെയും സ്വപ്നം ഏതെങ്കിലും ഐ ടി കമ്പനിയില്‍ നല്ലൊരു ജോലിക്ക് കയറുക എന്നുള്ളതായിരിന്നു പഠിച്ചിറങ്ങി കഴിഞ്ഞപ്പോളാണ് തനിക്ക് ജോലി ഇല്ല എന്ന സാമുഹിക യാഥാര്‍ത്ഥ്യം കണ്മുന്നില്‍ തുറിച്ചു നില്‍ക്കുന്ന കാര്യം മനസ്സിലാക്കുന്നത്. അടുത്ത പോംവഴി എന്നുള്ളത് ഏതെങ്കിലും call centerല്‍ തുച്ഛമായ ശമ്പളത്തിന് ജോലിക്ക് കയറുക എന്നുള്ളത് മാത്രമായിരുന്നു.
ആഗോളവല്‍കരണത്തിന്‍റെ ഭാഗമായി 90കള്‍ക്ക് ശേഷം ഇന്ത്യയില്‍ ഉടലെടുത്ത പുതിയൊരു തൊഴില്‍ സംസ്കാരമാണ് call centers അഥവാ BPO ഏകദേശം മുന്ന് ലക്ഷം പേര് ഈ മേഖലയില്‍ തൊഴിലെടുക്കുന്നു .One Night @The Call Center എന്ന നോവലില്‍ international കാള്‍ centerല്‍ ജോലി ചെയുന്ന യുവത്വത്തിന്‍റെ ജീവിതത്തെ പറ്റിയാണ് പറഞ്ഞത്.എന്നാല്‍ നമ്മളറിയാത്ത അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്ന മറ്റൊരു കൂട്ടരുടെ ജീവിതം ഉണ്ട്.
"നമസ്കാരം താങ്കളുടെ സഹായത്തിനായി അജീഷ് ഞാനെങ്ങനയാണ് താങ്കളെ സഹായിക്കേണ്ടത്" ഈ ചോദ്യം ഈ രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല എന്നാല്‍ ആ ശബ്ദത്തിനു പിന്നിലുള്ള ജീവിതങ്ങളെ കുറിച്ച് നമ്മളാരും അന്വേഷിച്ചില്ല.നമ്മള്‍ പച്ചക്ക്അസഭ്യം പറഞ്ഞാലും ഷമാപൂര്‍വം അത് കേട്ടു നിന്നു നമ്മള്‍ക്ക് പരിഹാരം പറഞ്ഞു നല്‍കുന്നു ഇവര്‍.നാലക്കം പോലും തികയാത്ത ശമ്പളമാണ് പലപ്പോഴും കേരളത്തിലെ call centerകളില്‍ ജോലി ചെയുന്നവര്‍ക്ക് ലഭിക്കുന്നത്.മാസാവസാനം ശമ്പളം മുഴുവന്‍ തീര്‍ന്നു ആരോട് തെണ്ടിയാലും ഒരാളുടെ കൈയില്‍ പോലും പത്തു പൈസ ഇല്ല എന്നറിയുമ്പോള്‍ അവസാനം ഓഫീസിലെ അങ്ങേ അറ്റത്തിരിക്കുന്ന കോഫീ മേഷിനിലെ ബ്രു കോഫീ കുടിച്ചു വിശപ്പും ദാഹവും തീര്‍കുന്നു. ശമ്പളം ബാങ്ക് അക്കൗണ്ടില്‍ വീഴുന്ന അടുത്ത നിമിഷത്തില്‍ ബീഫും പൊറോട്ടയും കഴിക്കാന്‍ വേണ്ടി തട്ടുകടയിലെക്കു ഓടുന്നു.ഈ ജീവിതത്തിന്‍റെ മറ്റൊരു രസം എന്നു പറയുന്നത് രാത്രിയിലെ ക്യാബ് യാത്രയാണ്
call center ലൈഫ് പലപ്പോഴും കോളേജ് ലൈഫ് പോലെ തന്നെ ആണ് പക്ഷെ ഒരു വിത്യാസം call center ഏജന്ടിനു കൂട്ടായി എന്നും ദാരിദ്ര്യം ഉണ്ടാകും എന്നതാണ്.സുന്ദരമായ പല പ്രണയങ്ങള്‍ക്കും call center വേദിയാകുന്നു അതില്‍ ചിലത് പൂവിടിന്നു മറ്റു ചിലത് കൊഴിഞ്ഞു വീഴുന്നു.2002ല്‍ പുറത്തിറങ്ങിയ ഇന്‍ഡ്യ ടുഡേ മാഗസിന്‍ വിശേഷിപ്പിച്ചത് call centerല്‍ ജോലി ചെയുന്നവരെ വിശേഷിപ്പിച്ചത് "Housekeepers of the world" എന്നാണ്.Call Centerല്‍ ജോലി ചെയുന്നവരെ പലപ്പോഴും സമൂഹവും കുടുംബവും ചേതന്‍ ഭഗത് തന്‍റെ നോവലില്‍ വിശേഷിപ്പിച്ചത് പോലെ കറുത്ത ചെമ്മരിയാട്ടിന്‍ കുട്ടിയയാണ് കാണുന്നത്.ചേതന്‍ ഭാഗത്തിന്‍റെ വിശേഷണത്തില്‍ Black sheep in the family and social circle.ഇവിടെ നിന്ന് ജീവിതം കരു പിടിപ്പിക്കുന്ന ധാരാളം പേരുമുണ്ട്.അന്ത്രുക്കാന്‍റെ കടയില്‍ നിന്നും കട്ടന്‍ കാപ്പി കുടിച്ചു തീര്‍ത്തിറങ്ങുമ്പോള്‍ ആ പെണ്‍കുട്ടി ചോദിച്ച ചോദ്യം ബാക്കിയാവുന്നു Is the IITians and IIMs represents the whole indian youth??????????
നന്ദിയോടെ

പ്രശാന്ത് പേരിഞ്ചേരിമണ്ണില്‍
No comments:
Post a Comment