Monday, June 30, 2014

ബ്രസ്സുക്ക ബ്രസ്സുക്ക .....................

  ലോകമെങ്ങും ഫുട്ബോള്‍ ഒരു ആവേശമായി കഴിഞ്ഞു. ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ ചില  വമ്പന്മാര്‍ പുറത്തേക്കും ചെറുമീനുകള്‍ അകത്തേക്കും കടന്നുകഴിഞ്ഞു.1998 ലോകകപ്പാണ് ഓര്‍മയില്ലുള്ള ആദ്യ വേള്‍ഡ് കപ്പ്‌. നനഞ്ഞു കുളിച്ചു ആ ജൂലൈ മാസത്തില്‍ രാവിലെ സ്കൂളില്‍ പോകുന്നതനിടയില്‍ കപ്പുയര്‍ത്തി നില്ക്കുന്ന സിദാന്‍റെ ഫോട്ടോയുള്ള മനോരമ പത്രം നോക്കി നെടുവീര്‍പെടുന്ന പത്രക്കാരന്‍ പൊന്നുകുട്ടന്‍ ചേട്ടന്‍റെ ചിത്രമാണ്‌ ആ ലോകകപ്പിനെ പറ്റി ആകെയുള്ളൊരു ഓര്‍മ..........
  
            ഫുട്ബോള്‍ ഒരു വികാരമാണ്,കാല്‍പന്തുകളി കാവ്യത്മകമെന്ന്‌ ഏതോ ഒരു കളിഭ്രാന്തന്‍ പറഞ്ഞു.കേരളത്തിലും ബംഗാളിലും മാത്രമായി ഫുട്ബോള്‍ ഇന്ത്യയില്‍ ഒതുങ്ങയതിനെ പറ്റി ഒരു കമ്മ്യൂണിസ്റ്റ്‌കാരന്‍ പറഞ്ഞ മറുപടി രസകരമായിരുന്നു "ുട്ബോള്‍  അടിസ്ഥാന വര്‍ഗ്തിന്‍റെ കളിയല്ലേ,കമ്മ്യൂണിസ്റ്റ്‌കാര്‍ സാദാരണകാര്‍ക്ക് വേണ്ടിയാണു നിലകൊള്ളുന്നുത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കമ്മ്യൂണിസം   പടര്‍ന്നു പന്തലിച്ചത് പോലെ ഫുട്ബോളും പടര്‍ന്നു പന്തലിച്ചു".അതാണ് ഫുട്ബോളിന്‍റെ രാഷ്ട്രിയം.

           2002 ലോകകപ്പില്‍ ഉയര്‍ന്നുകേട്ടത് ബ്രസീലിന്‍റെ സാംബ താളമാണ്.
സാംബ താളത്തിനൊപ്പം ഞാനും താളം പിടിച്ചു.നവോദയയിലെ റോഡുകള്‍ പോലും ഫുട്ബോള്‍
മൈതനങ്ങലാക്കി മാറ്റി. സാംബ താളത്തിനൊപ്പം ഞങ്ങളും താളം പിടിച്ചു.ഓരോ ഗോളിനു ശേഷവും സാംബ ചുവടുകള്‍ ചവിട്ടി .

   +2 അവധിക്കാലത്തയിരുന്നു 2006ലെ ലോകകപ്പ്.ദുരന്ത നായകനായ് സിദാന്‍ കളം വിടുന്നത് കണ്ടു കരഞ്ഞു പോയി.ഫ്രാന്‍സിന്‍റെ കൈയില്‍ നിന്നും കപ്പു വഴുതി പോകുന്നതു നോക്കിനിന്നു.അതാണ് ഫുട്ബോള്‍...........ഫുട്ബോളിന്‍റെ സൗന്ദര്യം.

മദിരാശിയിലെ ജോലി തിരക്കിനിടക്കായിരുന്നു 2010ലെ ലോകകപ്പ്.ജീവിത പ്രരാബ്ദ്ഞള്‍കിടയില്‍ എന്ത് ലോകകപ്പ്??.spain കപ്പുയര്‍ത്തിയത് ഏതോ തമിഴ് പത്രത്തില്‍ വായിച്ചാണ് അറിഞ്ഞത്.

            ഇത്തവണ കളി കാണുന്നതു കുറെ മലബാറുകാരോടപ്പം കൊച്ചിയിലെ വീട്ടില്‍ ഇരുന്നാണ്.എന്തിനും ഏതിനും കണക്കു പറയുന്ന കാഞ്ഞങ്ങാടുകാരന്‍ അലി പോലും പുതിയ LCD ടി വി വാങ്ങാന്‍ ഷെയര്‍ ഇട്ടു.അതാണ് ഫുട്ബോള്‍,സിരകളിലേക്ക് പടര്‍ന്നു കയറുന്ന ഒരു തരം മാന്ത്രികത.....മെസ്സി മിശിഹ അര്‍ജന്റീനക്ക് വേണ്ടി കപ്പുയര്തുമെന്നു പ്രതിഷിക്കുന്നു. ഫുട്ബോളിന്‍റെ രസവും അതാണ് .


   

1 comment: